Imran khan about India
പ്രവചനം തെറ്റാതെ പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തില്‍ വരാന്‍ പോവുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി അദ്ദേഹത്തിന്റെ പാര്‍ട്ടി പാകിസ്താന്‍ തെഹരീക്ക് ഇ ഇന്‍സാഫ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യ വളരെ സൂക്ഷമതയോടെ നോക്കിയ തിരഞ്ഞെടുപ്പായിരുന്നു. ഇമ്രാന്‍ വന്നാല്‍ ബന്ധം വഷളാവുമെന്ന് ബിജെപി മന്ത്രിമാര്‍ തുറന്നടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.
#ImranKhan